തിരുവനന്തപുരം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. തിരുവല്ലം മേനിലം സരസ്വതി ഭവനിൽ ഗോപകുമാറിനെയാണ് (55) പൊലീസ് പിടികൂടിയത്. തിരുവല്ലം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഒളിവിൽ താമസിക്കവെയാണ് പ്രതി പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെ കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചത്.
തുടർന്ന് ഫോർട്ട് എ.സി.പി ഷാജിയുടെ നിർദേശപ്രകാരം തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ പ്രിയദേവ്, സി.പി.ഒ രാജീവ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments