YouthLatest NewsNewsMenWomenLife Style

മുഖക്കുരു മാറ്റാന്‍ ഇതാ അഞ്ച് കിടിലൻ മാര്‍ഗ്ഗങ്ങള്‍..!!

മുഖക്കുരു പലർക്കും വലിയ പ്രശ്നമാണ്. മുഖക്കുരു വന്ന് കഴിഞ്ഞാൽ പിന്നെ അതിന്റെ പാടുകൾ അത് പോലെ അവശേഷിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. ഇത്തരം സൗന്ദര്യപ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുതന്നെ കൈകാര്യം ചെയ്യാവുന്നതാണ്. അതിനു വേണ്ടി വിലയേറിയ സമയം നഷ്ടപ്പെടുത്തി ക്രീമുകള്‍ക്കും ലോഷനും പിന്നാലെ ഓടേണ്ടതില്ല. മുഖക്കുരു മാറ്റാന്‍ ഇതാ അഞ്ച് മാര്‍ഗ്ഗങ്ങള്‍.

★ മുഖക്കുരുവിന് എല്ലാവരും നിര്‍ദ്ദേശിക്കുന്നത് തേനാണ്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുകയും രാവിലെ കഴുകിക്കളയുകയും ചെയ്യുക.

★ നിത്യേന വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിക്കണം. മുഖം വൃത്തിയാക്കുകയെന്നതു തന്നെ മുഖ്യം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. മോസ്ച്ചറയിസിങ്ങ് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്. അധികം വെയില്‍, പൊടി എന്നിവ കൊള്ളാതെ ശ്രദ്ധിക്കുക.

★ മുഖക്കുരു വന്നാല്‍ ചെയ്യേണ്ടത്, ചെറുനാരങ്ങ രണ്ടായി മുറിച്ചു മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കണം.

★ മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക.

★ മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.

shortlink

Post Your Comments


Back to top button