KollamKeralaNattuvarthaLatest NewsNewsIndia

മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടം തുടരും: എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്

ചെന്നൈ: മരണം വരെ മകള്‍ക്ക് നീതി തേടിയുള്ള പോരാട്ടം തുടരുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്. ലത്തീഫ് ഇന്ന് സിബിഐ മുന്‍പാകെ മൊഴി നല്‍കും. രാവിലെ പത്തരയ്ക്ക് ചെന്നൈയിലെ സിബിഐ ഓഫീസിലാണ് മൊഴി രേഖപ്പെടുത്തുക. ഇത് രണ്ടാം തവണയാണ് ലത്തീഫ് സിബിഐക്ക് മൊഴി നല്‍കാന്‍ ഹാജരാകുന്നത്.

Also Read:സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപിയുമായുള്ള ബന്ധം ഒരുവര്‍ഷം മുമ്പ് അവസാനിപ്പിച്ചു, വ്യക്തി വിരോധമെന്ന് പ്രതികള്‍

ഫാത്തിമ ലത്തീഫിന്റെ മരണത്തെ കുറിച്ചും കേസിനെ കുറിച്ചും സംസാരിക്കാന്‍ മുഖ്യമന്ത്രി എംകെ. സ്റ്റാലിനുമായും ലത്തീഫ് കൂടികാഴ്ച നടത്തും. അതേസമയം, തന്റെ മരണം വരെ മകള്‍ക്കു നീതി തേടിയുള്ള പോരാട്ടം തുടരുമെന്ന് ചെന്നെ ഐ ഐ ടിയില്‍ മരിച്ച ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

2019 ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കോളജ് ഹോസ്റ്റലില്‍ ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തിൽ അന്വേഷണം കാര്യമായി നടക്കാത്തതിനാൽ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button