MalappuramLatest NewsKeralaNattuvarthaNews

ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സി​ങ്​ സ്ഥാ​പ​ന​ത്തി​ൽ സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ

ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സി​ങ്​ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യി​ൽ​ നി​ന്ന്​ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ ന​ഴ്സി​ങ്ങി​ന് സീ​റ്റ് ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് പ​റ​ഞ്ഞായിരുന്നു പ​ണം ത​ട്ടി​യെടുത്തത്

ക​ല്‍പ​ക​ഞ്ചേ​രി: ന​ഴ്സി​ങ്ങി​ന്​ സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സി​ങ്​ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യി​ൽ​ നി​ന്ന്​ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ ന​ഴ്സി​ങ്ങി​ന് സീ​റ്റ് ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് പ​റ​ഞ്ഞായിരുന്നു പ​ണം ത​ട്ടി​യെടുത്തത്. കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി തോ​മ​സ് ജോ​ർ​ജി​നെ​യാ​ണ്​ (41) പൊലീസ് അറസ്റ്റ് ചെയ്തത്.

50,000 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി വാ​ങ്ങി​ച്ച ശേ​ഷം സീ​റ്റ് ന​ൽ​കാ​തെ മു​ങ്ങി​യ ഇ​യാ​ളെ ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന ഏ​റ്റു​മാ​നൂ​രി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Read Also :‘പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത ഉ​ട​ന്‍ തു​റ​ന്നു ​കൊടു​ക്ക​ണം, തു​റ​ന്നില്ലെങ്കിൽ ലംഘിച്ചു യാത്ര നടത്തും’:വി​എ​ച്ച്പി

മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ല്‍പ​ക​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ദാ​സിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, എ.​എ​സ്.​ഐ രാ​ജേ​ഷ്, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ൽ​ബി​ൻ, അ​ഭി​മ​ന്യു, വി​പി​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button