Latest News

‘പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത ഉ​ട​ന്‍ തു​റ​ന്നു ​കൊടു​ക്ക​ണം, തു​റ​ന്നില്ലെങ്കിൽ ലംഘിച്ചു യാത്ര നടത്തും’:വി​എ​ച്ച്പി

ധ​നു ഒ​ന്നി​ന് മു​മ്പാ​യി പാ​ത തു​റ​ക്കാ​ത്ത പ​ക്ഷം അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കൊ​പ്പം പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു പ​മ്പ​യി​ലെ​ത്താ​ന്‍ വി​എ​ച്ച്പി മു​ന്നി​ട്ടി​റ​ങ്ങു​മെന്നും ഭാ​ര​വാ​ഹി​ക​ള്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത ഉ​ട​ന്‍ തു​റ​ന്നു ​കൊടു​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് വി​ശ്വ ഹി​ന്ദു​പ​രി​ഷ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ വി​ജി ത​മ്പി രം​ഗത്ത്. വാർത്താസ​മ്മേ​ള​ന​ത്തി​ല്‍ ആണ് അദ്ദേഹം ഇക്കാര്യം ആ​വ​ശ്യ​പ്പെ​ട്ടത്.

മിക്ക ഭക്തരും എ​രു​മേ​ലി​യി​ല്‍ നി​ന്നു പേ​രൂ​ര്‍​തോ​ട്, ഇ​രു​മ്പൂ​ന്നി​ക്ക​ര, അ​ര​ശു​മു​ടി, കാ​ള​കെ​ട്ടി, അ​ഴു​ത വ​ഴി​യു​ള്ള കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നവരാണ്. ധ​നു ഒ​ന്നി​ന് മു​മ്പാ​യി പാ​ത തു​റ​ക്കാ​ത്ത പ​ക്ഷം അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കൊ​പ്പം പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു പ​മ്പ​യി​ലെ​ത്താ​ന്‍ വി​എ​ച്ച്പി മു​ന്നി​ട്ടി​റ​ങ്ങു​മെന്നും ഭാ​ര​വാ​ഹി​ക​ള്‍ വ്യക്തമാക്കി.

Read Also : കല്ലടയാറ്റിൽ ഒഴുക്കിൽ പെട്ട യുവാവിന് രക്ഷകരായി അഗ്​നിശമനസേന

മാത്രമല്ല പ​മ്പാ സ്നാ​നം ന​ട​ത്തി ബ​ലി ത​ര്‍​പ്പ​ണം ചെ​യ്ത് ദ​ര്‍​ശ​നം ന​ട​ത്താ​നും അ​വ​സ​രം ഒ​രു​ക്ക​ണമെന്നും അവർ ആവശ്യപ്പെട്ടു. ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ്. പ​മ്പ​യി​ല്‍ നി​ന്നു ശ​ബ​രി​മ​ല വ​രെ​യു​ള്ള പാ​ത​യി​ല്‍ ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ​ളും ഒ​രു​ക്കി ന​ല്‍​ക​ണം. നി​ലയ്ക്ക​ലി​ല്‍ ​നി​ന്നു പ​മ്പ വ​രെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണം. ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് വി​രി​വ​ച്ചു രാ​ത്രി വി​ശ്ര​മ്രി​ക്കാ​നും അ​വ​സ​രം ഒ​രു​ക്ക​ണമെന്നും ഭാ​ര​വാ​ഹി​ക​ള്‍ ആവശ്യപ്പെട്ടു.

ശ​ബ​രി​മ​ല​യിലെ ആ​ചാ​ര​ങ്ങ​ള്‍ പ​ല​തും കോ​വി​ഡി​ന്‍റെ പേ​രി​ല്‍ അ​നു​വ​ദി​ക്കാ​തെ അ​വ​യെ മു​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ ശ്ര​മി​ക്കു​ന്ന​ത് ശരിയല്ലെന്നും വി​എ​ച്ച്പി ചൂണ്ടിക്കാട്ടി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ്, വി​ഭാ​ഗ് സെ​ക്ര​ട്ട​റി പി. ​ആ​ര്‍. രാ​ധാ​ക്യ​ഷ്ണ​ന്‍, കെ. ​രാ​ജേ​ന്ദ്ര​ന്‍, അ​നി​ല്‍ പി ​നാ​യ​ര്‍, സു​ധാ​ക​ര​ന്‍ മാ​രൂ​ര്‍, അ​രു​ണ്‍ ശ​ര്‍​മ എ​ന്നി​വ​രും വാർത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button