കാൻബെറ: ഹിസ്ബുള്ള, ദ ബേസ് എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തി ഓസ്ട്രേലിയ. ഹിസ്ബുള്ള, ദ ബേസ് എന്നിവയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചു. ഈ സംഘടനകളിൽ ആരെങ്കിലും അംഗമായി പ്രവർത്തിക്കുകയോ, പുതിയ അംഗങ്ങളെ ചേർക്കുകയോ, പരിശീലനം നൽകുകയോ, സാമ്പത്തിക സഹായം നൽകുയോ ചെയ്യുന്നവർക്ക് 25 വർഷം കഠിന തടവ് ലഭിക്കും
ഇറാൻ, സിറിയ എന്നീ രാജ്യങ്ങളുമായി സഖ്യത്തിലുള്ള ഷിയാ ഇസ്ലാമിക് രാഷ്ട്രീയ പാർട്ടിയാണ് ഹിസ്ബുള്ള. തീവ്രവാദി സംഘടനയായും പ്രവർത്തിക്കുന്ന ഹിസ്ബുള്ളയ്ക്ക് നിരവധി രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ, വലുപ്പം കൊണ്ടും സ്വാധീനം കൊണ്ടും വ്യാപിക്കുന്നതായി സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments