Latest NewsIndiaNews

ഒമിക്രോൺ സ്ഥിരീകരിച്ചവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു: ജയ്പൂരിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ

ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ വിവാഹ ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ട്. നവംബർ 25 ന് എത്തിയ ഇവർ ചടങ്ങിൽ പങ്കെടുത്തത് നവംബർ 28 നാണ്. ഇതോടെ കൂടുതൽ പേരുടെ സാംപിളുകൾ ശേഖരിച്ചതായി രാജസ്ഥാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ 21പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ബെംഗളുരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൂടുതൽ പരിശോധന ഫലങ്ങൾ ഇന്ന് പുറത്ത് വരും. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേർ വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

Read Also  :  ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മം നടത്തി തട്ടിപ്പ് : പ്രതി പിടിയിൽ

ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്. രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം വീണ്ടും യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button