KollamLatest NewsKeralaNattuvarthaNews

ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മം നടത്തി തട്ടിപ്പ് : പ്രതി പിടിയിൽ

മു​ണ്ട​യ്ക്ക​ല്‍ തെ​ക്കേ​വി​ള സി.​ആ​ര്‍.​എ.​സി 55 തെ​ക്കേ​ക്കു​റ്റി തെ​ക്ക​തി​ല്‍ ച​ന്ദ്ര​ബോ​സ് (60) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച് സ​മ്മാ​ന​ത്തു​ക ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അറസ്റ്റിൽ. മു​ണ്ട​യ്ക്ക​ല്‍ തെ​ക്കേ​വി​ള സി.​ആ​ര്‍.​എ.​സി 55 തെ​ക്കേ​ക്കു​റ്റി തെ​ക്ക​തി​ല്‍ ച​ന്ദ്ര​ബോ​സ് (60) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റ് സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റിന്റെ ന​മ്പ​റാ​യി തി​രു​ത്തി ഭാ​ഗ്യ​ക്കു​റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ച്ചു. ഓ​ഫി​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തി​നെ തു​ട​ര്‍ന്ന് വി​വ​രം പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : അന്യ സംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ

ലോ​ട്ട​റി ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ സ്ഥ​ല​ത്ത് ത​ട​ഞ്ഞ് വെ​ച്ചു. തു​ട​ര്‍ന്ന് ഇ​യാ​ളെ ഭാ​ഗ്യ​ക്കു​റി ഓ​ഫി​സി​ല്‍ നി​ന്നും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ക്കു​കയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button