ഇടുക്കി: വൃഷ്ടി പ്രദേശത്ത് കനത്ത മഴയുണ്ടായതിന് പിന്നാലെ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ഒമ്പത് ഷട്ടറുകള്‍ വീണ്ടും തുറന്നു.
30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 5668ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത്. 141.90 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ്.
Read Also : കാസർഗോഡ് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി : ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
അതേസമയം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് എത്തുന്നതിന് മുമ്പേ മുന്നറിയിപ്പ് നല്‍കിയാണ് തമിഴ്നാട് ഇന്നലെ വെള്ളം തുറന്നു വിട്ടത്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ജലനിരപ്പ് 141.85 അടിയായി കുറഞ്ഞതോടെ എട്ട് ഷട്ടറുകള്‍ അടച്ചിരുന്നു.
Post Your Comments