കാസർഗോഡ്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കാസർഗോഡ് പെർളടക്കത്ത് ഉഷ(48) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ഭർത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് ഉഷയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉഷയുടെ ശരീരത്തിൽ വെട്ടുകളേറ്റതിന്റെ പാടുകളുണ്ട്. കൃത്യം നടത്തിയശേഷം പ്രതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു.
Read Also : മദ്യലഹരിയിൽ പിതാവിന് ക്രൂരമർദനം : മകൻ പൊലീസ് പിടിയിൽ
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാസർഗോഡ് റെയിൽവേ സ്‌റ്റേഷന് സമീപത്തുവച്ചാണ് പൊലീസ് പിടികൂടിയത്. പ്രതിക്ക് നേരത്തെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Post Your Comments