Latest NewsNewsIndia

ജോലിക്ക് പോയി തിരികെ വന്നപ്പോൾ വീട്ടില്‍ മകള്‍ക്കൊപ്പം കാമുകന്‍: 19-കാരനെ അടിച്ചുകൊന്ന് പിതാവ്

ബെംഗളൂരു : കര്‍ണാടകയില്‍ 19-കാരനെ കാമുകിയുടെ അച്ഛന്‍ വിറക് കൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് 46-കാരനായ നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. 19കാരനായ നിവേഷ് കുമാറാണ് കൊല്ലപ്പെട്ടത്.

ബംഗളൂരുവിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് നാരായണ്‍. സ്‌കൂള്‍ വിദ്യാഭ്യാസം പകുതിവെച്ച് അവസാനിപ്പിച്ച പെണ്‍കുട്ടി സമീപവാസിയായ നിവേഷ് കുമാറുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ നാരായണ്‍ എതിര്‍ത്തിരുന്നു.

Read Also  :  ജിസിസി ഉച്ചക്കോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിന് ക്ഷണിച്ച് സൽമാൻ രാജാവ്

കഴിഞ്ഞ ദിവസം രാവിലെ പിതാവ് ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടിയെ കാണാന്‍ നിവേഷ് കുമാര്‍ വീട്ടിലെത്തി. എന്നാൽ, പെട്ടെന്ന് വീട്ടിലേക്ക് തിരികെ വന്ന നാരായണ്‍, വീട്ടില്‍ മകള്‍ക്കൊപ്പം നിവേഷിനെ കണ്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൈയില്‍ കിട്ടിയ വിറക് ഉപയോഗിച്ച് അതിക്രൂരമായാണ് നാരായണ്‍ 19കാരനെ തല്ലിയത്. അടിയേറ്റ് വീണ നിവേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button