Latest NewsNewsLife StyleFood & CookeryHealth & Fitness

പതിവായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. എങ്കിലും എല്ലാവരും ഇത് കഴിക്കാറുണ്ട്. എന്നാൽ, ഫ്രൈഡ് വിഭവങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാമെന്നാണ് മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നത്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്‌ മരണത്തിന് പോലും കാരണമായേക്കാമെന്ന് അമേരിക്കയിലെ ലോവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

Read Also  :  ‘ഒമിക്രോണിന് ഡെൽറ്റയെക്കാളും ത്രീവത കുറവ്’ : ആരോഗ്യ വിദഗ്ധൻ അന്റോണിയോ ഫൗച്ചി

ദിവസം ഒരുനേരമെങ്കിലും ഫ്രൈ ചെയ്ത ആഹാരം കഴിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള മരണത്തിനു സാധ്യത 8 % കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button