Latest NewsInternational

‘ഒമിക്രോണിന് ഡെൽറ്റയെക്കാളും ത്രീവത കുറവ്’ : ആരോഗ്യ വിദഗ്ധൻ അന്റോണിയോ ഫൗച്ചി

വാഷിംഗ്‌ടൺ: കോവിഡ് വകഭേദമായ ഒമിക്രോണിന് ഡെൽറ്റയേക്കാളും തീവ്രത കുറവാണെന്ന് റിപ്പോർട്ടുകൾ. ഒമിക്രോണിനെ കുറിച്ചുളള റിപ്പോർട്ടുകൾ ആശ്വാസം പകരുന്നതാണെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ആന്റണി ഫൗച്ചിയാണ് വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയിൽ നിന്നും വരുന്ന വിവരങ്ങളനുസരിച്ച് രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം കുറവാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനെ മുൻനിർത്തി മാത്രം ഒരു നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും ഫൗച്ചി സൂചിപ്പിച്ചു. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള പഠനങ്ങൾ ലാബിൽ തുടരുകയാണ്. വൈറസിന് വലിയ രീതിയിൽ ജനിതകവ്യതിയാനം സംഭവിച്ചിട്ടുണ്ടോ? വാക്സിനുകളെ മറികടക്കുമോ? എന്നിങ്ങനെയുള്ള പഠനങ്ങളാണ് നടക്കുന്നത്. യു.എസിലെ 30% സംസ്ഥാനങ്ങളിലും ഒമിക്രോൺ വ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button