കൊച്ചി: മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ ദുരൂഹ സാഹചര്യത്തിലുള്ള അപകടമരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പൊലീസ് പരിശോധന നടത്തി.
കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലഹരി പാര്‍ട്ടികള്‍ നടന്ന ഫ്ലാറ്റുകളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അപകടം നടന്ന അന്നു രാത്രി മോഡലുകള്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലില്‍ വീണ്ടും പൊലീസെത്തിയത്.രണ്ടുമണിക്കൂര്‍ പരിശോധന നീണ്ടു. നേരത്തെ ഹോട്ടലില്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തിയതായി എക്സൈസ് ജില്ല മേധാവിയുടെ റിപ്പോർട്ടുണ്ടായിരുന്നു.
Post Your Comments