തിരുവനന്തപുരം: പെൺകുട്ടികൾ 9 വയസ്സിൽ കല്യാണം കഴിക്കണമെന്ന വിവാദ പരാമർശവുമായി ഇസ്ലാമിക പണ്ഡിതൻ ഡാനിയാൽ ഹക്കീക്കത്. ആറും ഒൻപതും വയസ്സ് പ്രായമുള്ള കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനു ഗുണങ്ങൾ ഉണ്ടെന്നും ആ പ്രായത്തിലെ തുടങ്ങിയാൽ ഒരുപാട് കുട്ടികളെ പ്രസവിക്കാൻ കഴിയുമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
Also Read:സ്പുട്‌നിക് വാക്‌സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകാം: തീരുമാനവുമായി സൗദി
ബാലിക വിവാഹത്തെ അനുകൂലിക്കാൻ ഡാനിയൽ ഹക്കീക്കത് പറയുന്ന ന്യായങ്ങളാണ് ഈ അഭിമുഖത്തെ വിവാദമാക്കി തീർത്തിരിക്കുന്നത്. ‘സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാനും ഗർഭം ധരിക്കാനും കഴിയുന്നത് ഇരുപത് മുപ്പത് വർഷമാണ്. ഒരു സ്ത്രീ തന്റെ ഇരുപതുകളിലോ മുപ്പതുകളിലോ വിവാഹം ചെയ്താൽ അവൾക്ക് ഒന്നോ രണ്ടോ കുട്ടികളെ ഉണ്ടാക്കാൻ മാത്രമേ കഴിയൂ, അങ്ങനെ സംഭവിച്ചാൽ ലോകം തന്നെ വംശനാശം സംഭവിക്കും’, അഭിമുഖത്തിൽ ഡാനിയൽ ഹക്കീക്കത് പറയുന്നു.
‘കുട്ടികളെ ഉപദ്രവിക്കുന്നതിനെ ഇസ്ലാം അനുകൂലിക്കുന്നില്ല. മറിച്ച് ഒൻപതു മുതൽ പത്തു വയസ്സ് വരെയുള്ള കുട്ടികളെ വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന കുടുംബം, വിവാഹം, മൂല്യങ്ങൾ എന്നിവ മഹത്തരമാണ്’, ഡാനിയൽ ഹക്കീക്കത് പറയുന്നു.
Post Your Comments