ന്യൂഡല്‍ഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബെറ്റര്‍ ഡോട്ട് കോം കമ്പനി സിഇഒ വിശാല്‍ ഗാര്‍ഖ് ആണ് 900 ജീവനക്കാരെ വീഡിയോ കോളിലൂടെ പിരിച്ചുവിട്ടത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കമ്പനിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Read Also ഭീകരവാദവും മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും തടയാന്‍ ഇന്ത്യയ്‌ക്കൊപ്പം റഷ്യയും
‘ഇത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ലെന്ന് പറഞ്ഞാണ് മീറ്റിംഗ് തുടങ്ങുന്നത്. ഈ വീഡിയോ കോളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നിങ്ങള്‍ കമ്പനി പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്ന നിര്‍ഭാഗ്യരായ വ്യക്തികളാണ്. നിങ്ങളെ ഈ സ്ഥാപനത്തില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു’ -വിശാല്‍ പറഞ്ഞു.
ഇന്ന് ഈ മീറ്റിംഗ് വിളിച്ച് ചേര്‍ത്തത് വലിയ വാര്‍ത്തകള്‍ അറിയിക്കാന്‍ വേണ്ടിയല്ല. നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ തന്നെ മാര്‍ക്കറ്റ് ഇപ്പോള്‍ മാറിയിരിക്കുന്നു. അതിജീവിക്കാന്‍ ഞങ്ങളും നീങ്ങേണ്ടതായുണ്ട്. ശരിക്കും വെല്ലുവിളി നിറഞ്ഞ തീരുമാനമാണിതെന്നും അദ്ദേഹം ജീവനക്കാരോട് പറയുന്നുണ്ട്.
തന്റെ കരിയറില്‍ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടല്‍ എന്ന തീരുമാനം എടുക്കേണ്ടി വരുന്നത്. അവസാനമായി അത് ചെയ്തപ്പോള്‍ താന്‍ കരഞ്ഞുവെന്നും ഇത്തവണ ശക്തനായി നില്‍ക്കാനാണ് തീരുമാനമെന്നും വിശാല്‍ വീഡിയോ കോളില്‍ വിശദീകരിക്കുന്നുണ്ട്.
Post Your Comments