KozhikodeLatest NewsKeralaNattuvarthaNews

അന്യ സംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ

ചീ​ക്കി​ലോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഫാ​മി​ലെ തൊ​ഴി​ലാ​ളിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്

ചേ​ള​ന്നൂ​ര്‍: അന്യ സംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്ര​മി​ച്ച കേസിൽ പ്ര​തി അ​റ​സ്​​റ്റി​ല്‍. ചീ​ക്കി​ലോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഫാ​മി​ലെ തൊ​ഴി​ലാ​ളിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ന​ന്മ​ണ്ട പാ​വ​ണ്ടൂ​ര്‍ സ്വ​ദേ​ശി കൈ​ത​യി​ല്‍ അ​നീ​ഷി​നെ​യാ​ണ്​ (29) കാ​ക്കൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ക്കൂ​ര്‍ പൊ​ക്കു​ന്ന് മ​ല​യി​ല്‍ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ല്ല​രി​യാ​നാ​യി എ​ത്തി​യ ബീഹാർ സ്വദേശിനിയായ യു​വ​തി​യോ​ട്​ നാ​ട്ടു​കാ​ര​നാ​യ പ്ര​തി ക​ത്തി​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ശേ​ഷം പി​റ​കി​ല്‍​ നി​ന്ന്​ അ​ടി​ച്ചു വീ​ഴ്ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം : എക്സൈസ് ഓഫിസർക്കെതിരെ കേസ്

യു​വ​തി ബ​ഹ​ളം വെ​ച്ച​തോ​ടെ ഭ​ര്‍​ത്താ​വും സ​ഹാ​യി​യും ഓ​ടി​വ​രു​ന്ന​തു​ ക​ണ്ട പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഫാ​മി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഭ​ര്‍​ത്താ​വി​ന് പ്ര​തി നാ​ട്ടു​കാ​ര​നാ​ണെ​ന്നു മ​ന​സ്സി​ലാ​യ​തോ​ടെ കാ​ക്കൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

കാ​ക്കൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​കെ. ഷി​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊ​ക്കു​ന്ന്‌ മ​ല​യി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി മ​ല​ഞ്ചെ​രു​വി​ലെ ഷെ​ഡി​ല്‍ ഒ​ളി​വി​ല്‍ ​ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തിയെ ക​സ്​​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button