ThiruvananthapuramKeralaNattuvarthaLatest NewsNews

സംഘപരിവാർ ഭീകരതയും, കോൺഗ്രസിന്റെ മാപ്പർഹിക്കാത്ത നിശബ്ദതയും കോൺഗ്രസ് മറയ്ക്കാൻ ശ്രമിച്ചാലും ഇന്ത്യ മറക്കില്ല: എഎ റഹീം

തിരുവനന്തപുരം: സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഓര്‍മ ദിനമായ ഡിസംബര്‍ ആറ് കോണ്‍ഗ്രസ് മറക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിയിലെ ഏറ്റവും വലിയ ഈ കുറ്റകൃത്യം നടന്നതെന്നും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എഎ റഹീം.

ബാബരി മസ്ജിദ് തകര്‍ത്ത സംഘപരിവാര്‍ ഭീകരതയും, കോണ്‍ഗ്രസിന്റെ മാപ്പര്‍ഹിക്കാത്ത നിശബ്ദതയും കോണ്‍ഗ്രസ് മറയ്ക്കാന്‍ ശ്രമിച്ചാലും ഇന്ത്യ മറക്കില്ലെന്നും രാജ്യത്തിൻറെ മതനിരപേക്ഷതയ്ക്കുമേൽ പതിച്ച ആഘാതമായിരുന്നു ആ സംഭവമെന്നും എഎ റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സംഘപരിവാറിന് വിധേയമായ കോൺഗ്രസ്സിനെയാണ് ഇന്ന് കാണാൻ കഴിയുന്നതെന്നും അപകടകരമായ വിധേയത്വവും സൗഹൃദവും കോൺഗ്രസ്സ് ആവർത്തിക്കുകയാണെന്നും എഎ റഹീം കൂട്ടിച്ചേർത്തു.

എഎ റഹീമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ശബരിമല: വിലക്ക് ലംഘിച്ച് കാനന പാതയിലൂടെ സ്വാമിമാർ മല ചവിട്ടും, പ്രക്ഷോഭത്തിന് ഒരുങ്ങി ഹൈന്ദവ സംഘടനകൾ

ബാബരി മസ്ജിദ് സംഘപരിവാർ തകർത്തത് ഡിസംബർ ആറിനാണ്.അപ്രതീക്ഷിതായിരുന്നില്ല. കാലേകൂട്ടി തീരുമാനിച്ചു,പള്ളിപൊളിക്കാൻ പരിശീലനം നടത്തി.സമയവും തിയതിയും നിശ്ചയിച്ചു.എന്നിട്ടായിരുന്നു പട്ടാപ്പകൽ ഒരു പള്ളി സംഘപരിവാർ ക്രിമിനലുകൾ ഇടിച്ചു തകർത്തത്. മതനിരപേക്ഷതയ്ക്കുമേൽ പതിച്ച ആഘാതമായിരുന്നു ആ സംഭവം.രാജ്യം ഭരിച്ച കോൺഗ്രസിന്റെ പൂർണ്ണ സമ്മതത്തോടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിയിലെ ഏറ്റവും വലിയ ഈ കുറ്റകൃത്യം നടന്നത്.
ഇന്ന് വീണ്ടും ഒരു ഡിസംബർ ആറ്‌. ഡിവൈഎഫ്ഐ ഇന്ന് രാജ്യവ്യാപകമായി
വർഗ്ഗീയ വിരുദ്ധദിനമായി ആചരിച്ചു.

എല്ലാ വർഷവും ഡിസംബർ ആറിന് ഡിവൈഎഫ്ഐ,വർഗീയതയ്ക്കും സംഘപരിവാർ ഭീകരതയ്ക്കും എതിരായ ക്യാമ്പയിനുകൾ ഈ ദിനത്തിൽ ഡിവൈഎഫ്‌ഐ തുടർച്ചയായി നടത്തിവരുന്നു. പക്ഷേ എന്തുകൊണ്ടാണ് കോൺഗ്രസ്സ് ഇങ്ങനെയൊരു ദിവസത്തെക്കുറിച്ചു തന്നെ മറക്കാൻ ശ്രമിക്കുന്നത്.ബാബരി മസ്ജിദ് തകർത്ത സംഘപരിവാർ ഭീകരതയും,കോൺഗ്രസ്സിന്റെ മാപ്പർഹിക്കാത്ത നിശബ്ദതയും കോൺഗ്രസ്സ് മറയ്ക്കാൻ ശ്രമിച്ചാലും ഇന്ത്യ മറക്കില്ല.

ഒമിക്രോണ്‍ ഭീഷണി: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ അഞ്ചുപേരുടെ പരിശോധനാഫലം കാത്ത് കേരളം

ചരിത്രം മറക്കാനുള്ളതല്ല. രാജ്യത്തിന്റെ മത നിരപേക്ഷതയും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ ഓർമ്മപ്പെടുത്താൻ,ശക്തിപ്പെടുത്താൻ ഈ ദിവസം
നാം വീണ്ടും വീണ്ടും ഓർമ്മിക്കികയും വർഗീയതയ്‌ക്കെതിരായ മഹാ സമരങ്ങൾ ശക്തിപ്പെടുത്തുകയും വേണം. സംഘപരിവാറിന് വിധേയമായ കോൺഗ്രസ്സിനെയാണ് ഇന്ന് കാണാൻ കഴിയുന്നത്.അപകടകരമായ വിധേയത്വവും സൗഹൃദവും കോൺഗ്രസ്സ് ആവർത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button