മലപ്പുറം: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് കൊച്ചി യൂണിറ്റ് മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 9.75 കിലോഗ്രാം സ്വർണവും 62.5 ലക്ഷം രൂപയും പിടികൂടി. 4.75 കോടി വിലവരുന്ന സ്വർണമാണ് പിടിച്ചത്.
പരിശോധനയിൽ സ്വർണക്കടത്ത് സംഘത്തിലെ ഒമ്പതുപേരെയും അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയായ കാവനൂർ ഏലിയപറമ്പ് സ്വദേശി ഫസലുറഹ്മാൻ, ഇയാളുടെ കൂടെയുള്ള മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീൻ, അരീക്കോട് കാവനൂരിലെ സ്വർണം ഉരുക്കൽ കേന്ദ്രത്തിലെ ജീവനക്കാരായ മുഹമ്മദ് അഷ്റഫ്, ആഷിഖ് അലി, വീരാൻകുട്ടി, സ്വർണം വിതരണം ചെയ്യുന്ന അലവി, യാത്രക്കാരായ ഇസ്മായിൽ ഫൈസൽ, പോത്തൻ ഉനൈസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടാനായത്. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Post Your Comments