ന്യൂഡൽഹി: ഇന്ത്യ-റഷ്യ സംയുക്ത 2+2 യോഗത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഡൽഹിയിലെത്തി. ഇന്ത്യയ്ക്കും റഷ്യയ്ക്കും സംയുക്ത താൽപര്യങ്ങളുള്ള രാഷ്ട്രീയ, പ്രതിരോധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ഈ യോഗം ചേരുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനും ഇത് സഹായിക്കും.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്ന് ഇന്ത്യയിൽ എത്തും. 2019 നവംബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം മോദിയും പുടിനും ആദ്യമായി മുഖാമുഖം വരുന്ന യോഗമാണ് നടക്കാൻ പോകുന്നത്. ഇരുപത്തി ഒന്നാമത്തെ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയും പുടിന്റെ സന്ദർശന ലക്ഷ്യങ്ങളിലൊന്നാണ്.
മോദി-പുടിൻ സഖ്യം പങ്കെടുക്കുന്ന ഉച്ചകോടിയുടെ പ്രഖ്യാപനങ്ങളിൽ ചിലത് അതിശക്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് പ്രസ്താവിച്ചു. സുവ്യക്തവും അതിശക്തവുമായിരിക്കും ആ സംയുക്ത രാഷ്ട്രീയ പ്രഖ്യാപനമെന്നും കുദാഷേവ് വ്യക്തമാക്കി.
Post Your Comments