Latest NewsInternational

ബെൽജിയത്തിൽ 8000 പേരുടെ കൂറ്റൻ ലോക്ഡൗൺ വിരുദ്ധ മാർച്ച് : ജലപീരങ്കി പ്രയോഗിച്ച് പോലീസ്

പോലീസുകാർക്കെതിരെ പടക്കവും ബിയർ ബോട്ടിലുകളും വലിച്ചറിഞ്ഞു

ബ്രസൽസ്: ബെൽജിയത്തിൽ ലോക്ഡൗൺ വിരുദ്ധ പ്രക്ഷോഭത്തിൽ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രക്ഷോഭകരെ ഒതുക്കാൻ പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. സംഭവത്തിൽ, രണ്ടു പൊലീസുകാർക്കും നാലു പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മാർച്ചിൽ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വാക്സിൻ എടുക്കാത്തവർക്ക് പൊതു സ്ഥലങ്ങളിലേക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബ്രസൽസിന്റെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് എണ്ണായിരത്തോളം പ്രതിഷേധക്കാർ മാർച്ച് നടത്തുകയായിരുന്നു. മാർച്ച് നടത്തിയിരുന്ന ഇവർ പോലീസുകാർക്കെതിരെ പടക്കവും ബിയർ ബോട്ടിലുകളും വലിച്ചറിഞ്ഞതോടെ, പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച ഉടൻ തന്നെ 35,000 പ്രതിഷേധക്കാർ ദേശീയ പതാക വഹിച്ചു കൊണ്ട് നോർത്ത് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. വാക്‌സിൻ എടുക്കാത്തവരെ ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശിപ്പിക്കുന്നത് തടഞ്ഞു കൊണ്ടുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പ്രക്ഷോഭം നടത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button