ബ്രസൽസ്: യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാർത്ഥി വിസകളുടെ അപേക്ഷകളിൽ ഏറ്റവുമധികം അപേക്ഷകൾ വന്നിരിക്കുന്നത് അഫ്ഗാനിസ്ഥാനിൽ നിന്ന്. യൂറോപ്യൻ അസൈലം സപ്പോർട്ട് ഓഫീസ് ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
ഈ വർഷം സെപ്റ്റംബറിൽ മാത്രം 17,000 അഭയാർഥി വിസക്കുള്ള അപേക്ഷകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും യൂറോപ്യൻ യൂണിയനു ലഭിച്ചത്.അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളുടെ അപേക്ഷകളിലുണ്ടായ നാടകീയമായ വർദ്ധനവിൽ അതിശയിക്കാനൊന്നുമില്ല എന്നും, അത്രത്തോളം മനുഷ്യത്വരഹിതമായ ഭരണമാണ് അവിടെ നടക്കുന്നതെന്നും യൂറോപ്യൻ യൂണിയൻ വക്താക്കൾ വ്യക്തമാക്കി. എന്നാൽ, എല്ലാം കെട്ടടങ്ങുമെന്നും വീണ്ടും സമാധാനമായി ജന്മനാട്ടിൽ തിരിച്ചെത്തി ജീവിതം പടുത്തുയർത്താമെന്ന പ്രത്യാശ കൈവിടാത്തവരും നിരവധി പേരുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
താലിബാൻ ഭരണം പിടിച്ചടക്കിയ ശേഷം അഫ്ഗാനിസ്ഥാനിലെ പൗരന്മാരുടെ സ്ഥിതി അത്യന്തം പരിതാപകരമാണ്. ശരിയത്ത് നിയമപ്രകാരമുള്ള കിരാത ഭരണമാണ് അവിടെ നടക്കുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോവുകയും എതിർക്കുന്നവരെ ഉടനടി വെടിവെച്ചു കൊല്ലുകയുമാണ് ചെയ്യുന്നത്.
Post Your Comments