
തിരുവനന്തപുരം: ബൈക്കിലെത്തി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി സ്ത്രീകളെ പേടിപ്പിച്ച ശേഷം ഉപദ്രവിക്കുന്നയാള്‍ പിടിയിൽ. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ താഴേവീട്ടുവിളാകത്ത് ഫൈസല്‍ഖാനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
read also: ചന്ദ്രനില്‍ ചതുരാകൃതിയില്‍ ദുരൂഹ വസ്തു : ചൈനീസ് റോവറിന്റെ കണ്ടെത്തൽ
കോവളം മുക്കോല ബൈപ്പാസിലെ സര്‍വീസ് റോഡിലൂടെ പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്ന ഫൈസലിനെതിരെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. കഴുത്തും മൂക്കും മറയുന്ന തരത്തിലുളള മാസ്‌ക് ധരിച്ചു, ബൈക്കിലെത്തി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി സ്ത്രീകളെ പേടിപ്പിച്ച ശേഷം ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി. തുടര്‍ന്ന് ഇവരെ തള്ളിയിട്ട ശേഷം രക്ഷപ്പെടും. വലിയ രീതിയിൽ ഇയാൾക്കെതിരെ പരാതി ഉയർന്നതോടെ മഫ്തിയില്‍ പൊലീസ് സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നു.
Post Your Comments