ഡൽഹി: രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മുഖ്യപങ്കും ലഭിക്കുന്നത് ബിജെപിക്ക്. രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഫണ്ടായ പ്രൂഡന്റ് ഇലക്ടോറൽ ട്രസ്റ്റില്‍നിന്ന് ഈ സാമ്പത്തിക വർഷം വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച 245.7 കോടി രൂപയിൽ 209 കോടിയും നേടിയതാകട്ടെ ബിജെപിയും. കോൺഗ്രസിന് വെറും രണ്ടു കോടി രൂപയാണ് ലഭിച്ചത്.
കോൺഗ്രസിന്റെ വിഹിതത്തിൽ 93 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം 31 കോടി ലഭിച്ച സ്ഥാനത്ത് ഇത്തവണ വെറും രണ്ടു കോടി രൂപയാണ് നേടാനായത്. ഇതോടെ കോണ്‍ഗ്രസിനെ കോര്‍പറേറ്റുകളും കയ്യൊഴിയുകയാണെന്ന് വ്യക്തം. പ്രാദേശിക പാർട്ടിയായ ജനതാദളിന് 25 കോടി രൂപ ലഭിച്ചപ്പോഴാണ് കോൺഗ്രസിന്റെ ഈ ദയനീയാവസ്ഥ. എൻസിപിക്കും കോൺഗ്രസിനെക്കാൾ ഉയർന്ന തുക ലഭിച്ചിട്ടുണ്ട്. അഞ്ചു കോടിയാണ് എൻസിപിക്ക് കിട്ടിയത്.
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
പ്രൂഡന്റ് ട്രസ്റ്റിൽനിന്ന് കഴിഞ്ഞ വർഷം 203 കോടി രൂപയായിരുന്നു ബിജെപിക്ക് ലഭിച്ചത്. മൊത്തം ഫണ്ടിന്റെ 75 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ബിജെപി നേടിയതെങ്കിൽ ഇത്തവണ അത് 85 ശതമാനമായി ഉയർന്നു. ആം ആദ്മി പാർട്ടിക്കും ഫണ്ട് വിഹിതത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 11.2 കോടി രൂപ ലഭിച്ച സ്ഥാനത്ത് ഇത്തവണ 1.7 കോടി രൂപയായി കുറഞ്ഞു. 84 ശതമാനത്തിന്റെ ഇടിവാണിത്. കഴിഞ്ഞ തവണ ഫണ്ട് കൈപ്പറ്റിയ പല പ്രമുഖ പാർട്ടികളും ഇത്തവണ പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്. പ്രമുഖ പാർട്ടികളായ ശിവസേനയ്ക്കും സമാജ്‌വാദി പാർട്ടിയ്ക്കും സംഭാവനയായി ഒന്നും തന്നെ ലഭിച്ചില്ല.
Post Your Comments