ദോഹ: ഖത്തറിൽ എണ്ണയിതര ജിഡിപിയിൽ വർധനവ്. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിലേക്ക് എണ്ണ ഇതര മേഖലയുടെ സംഭാവന 60 ശതമാനത്തിലധികമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിസിഎ) പ്രസിഡന്റ് ഡോ. സലേഹ് ബിൻ മുഹമ്മദ് അൽ നാബിതാണ് ഇക്കാര്യം അറിയിച്ചത്.
2020 അവസാനത്തിൽ നേരിയ തോതിൽ കോവിഡ് പ്രതിസന്ധി ബാധിക്കുകയും ജിഡിപിയിൽ കുറവു വരുത്തുകയും ചെയ്തെങ്കിലും ഈ വർഷം ആദ്യ പകുതിയോടെ എണ്ണ, വാതക നിരക്ക് മെച്ചപ്പെട്ടതും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും ജിഡിപിയുടെ വളർച്ചയ്ക്കു വഴിയൊരുക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന സൂചികകൾ കൂടുതൽ പ്രതീക്ഷ പകരുന്നുവെന്നും ഇവയെല്ലാം സുസ്ഥിര വളർച്ചയുടെ നിർണായക ഘടകങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഖത്തരി സമ്പദ് വ്യവസ്ഥയുടെ ശേഷി രാജ്യത്തിനു തണലായി നിലകൊണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments