KeralaLatest NewsNewsCrime

തടവിൽ പാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്തതായി മോഡലിന്റെ പരാതി : ആലപ്പുഴ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

തൃക്കാക്കര : മോഡലിനെ രണ്ട് ദിവസം തടവിൽ പാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്തതായി പരാതി.മലപ്പുറം സ്വദേശിനി 27കാരിയാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിൻകുമാറിനെ (31) ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം നടന്നത്. യുവതിക്ക് സലിനുമായി മുൻപരിചയമുണ്ട്. സലിൻ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡൻസിയിൽ എത്തിയത്. അവിടെ വെച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സലിൻ, ഷെമീർ, അജ്മൽ എന്നിവർ തടവിൽപാർപ്പിച്ച് കൂട്ടമാനഭംഗപ്പെടുത്തിയെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നുമാണ് യുവതി പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നത്. ഹോട്ടൽ ഉടമ ക്രിസ്റ്റീനയെയും പ്രതിയാക്കിയിട്ടുണ്ട്.

Read Also  :  വടക്കാഞ്ചേരിയിൽ ഇൻവർട്ടറിൽ നിന്ന് തീ പിടിച്ച് വീട് കത്തിനശിച്ചു

സംഭവത്തിൽ ഇന്നലെ വൈകിട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.
യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭർത്താവുമായി വേറിട്ടാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button