തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്‍ പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎമ്മിലെ ഒരു വിഭാഗം കൊലപാതകത്തിന് ആസൂത്രണം നടത്തിയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ പല സിപിഎം നേതാക്കള്‍ക്കും കൊലപാതകത്തെ സംബന്ധിച്ച് മുന്‍ കൂട്ടി അറിയാമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഗുണ്ടാ സംഘമാണ് കൃത്യം നടത്തിയതെന്ന ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ ആദ്യ പ്രതികരണവും കൊലപാതകം നടന്നയുടന്‍ പോസ്റ്ററുകളും ഫ്‌ളക്‌സും നിറഞ്ഞതും എ. വിജയരാഘവന്റെ പ്രതികരണവും സംശയത്തിന് ഇടയാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസലിന്റെ ഇടപെടലാണ് സിപിഎം അറിഞ്ഞു കൊണ്ട് നടന്ന കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണം. ഫൈസല്‍ സിപിഎമ്മിന്റെ കൊലപാതക സംഘത്തിലെ അംഗമാണെന്നും കണ്ണൂരുകാരന്‍ പത്തനംതിട്ടയില്‍ വന്ന് എങ്ങനെ കൊല നടത്തിയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
റെഡ് വോളന്റിയര്‍ യൂണിഫോമില്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കാറുള്ള നന്ദുകുമാര്‍, സജീവ സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുകുമാര്‍, പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നന്‍ എന്നിവരെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടും ബിജെപിയുടെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കൊലപാതകമെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ സിപിഎം ഇടപെടല്‍ ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments