MalappuramNattuvarthaLatest NewsKeralaNews

അഞ്ച് വർഷം കാലാവധിയുള്ള റോഡ് നിർമാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ

തെക്കുംതാഴം മുതൽ സ്രായിക്കടവ് വരെ 1277 മീറ്റർ നീളമുള്ള റോഡിൻ്റെ പകുതിയിലേറെ ഭാഗങ്ങളാണ് തകർന്നത്

ചങ്ങരംകുളം: ഒരു കോടിയിലധികം രൂപ ചിലവിൽ നിർമ്മിച്ച റോഡ് മാസങ്ങൾക്കുള്ളിൽ തകർന്നു. തെക്കുംതാഴം മുതൽ സ്രായിക്കടവ് വരെ 1277 മീറ്റർ നീളമുള്ള റോഡിൻ്റെ പകുതിയിലേറെ ഭാഗങ്ങളാണ് തകർന്നത്.

കേരള സംസ്ഥാന ഗ്രാമീണ വികസന റോഡ് ഏജൻസിക്ക് കീഴിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ചത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ചതായിരുന്നു ഒരു കോടി രൂപ.

Read Also : സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചു : യു​വാ​വ് പിടിയിൽ

അതേസമയം റോഡിൻ്റെ തകർച്ചക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. റോഡിൻ്റെ ഇരുവശത്തും കോൾ നിലമാണ്.

ഉദ്യോഗസ്ഥരുടെ അഴിമതിയാണ് അഞ്ച് വർഷ കാലാവധിയുള്ള റോഡിൻ്റെ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. വിവിധ രാഷ്ട്രിയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button