Latest NewsNewsBusiness

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ : അഞ്ചില്‍ കൂടുതല്‍ പണം എടുത്താല്‍ അധിക ചാര്‍ജ്

ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിന്‍വലിച്ചാല്‍ ഇനിമുതല്‍ അധിക ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന നിരക്കില്‍ വര്‍ദ്ധനവ് വരുത്താന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ പുതിയ തീരുമാനം. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

Read Also : ഇന്ത്യയും പാകിസ്താനുമായി സൗഹൃദ ബന്ധം സ്ഥാപിക്കണം : ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു

പ്രതിമാസം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി കഴിഞ്ഞാല്‍ പിന്നീട് നടത്തുന്ന ഇടപാടുകള്‍ക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ 2022 മുതല്‍ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നല്‍കേണ്ടി വരിക. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.

എടിഎമ്മിന്റെ ചിലവുകളില്‍ ഉണ്ടായ വര്‍ദ്ധനയും ഉയര്‍ന്ന ഇന്റര്‍ചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ബാങ്കുകള്‍ക്ക് ആര്‍ബിഐ കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button