തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഡിഎംഒമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ആരോഗ്യ ഡയറക്ടറുടെ സര്‍ക്കുലർ പുറത്തിറങ്ങിയത്.
സര്‍ക്കാരില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ആധികാരികമല്ലാത്ത വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ യശസിന് കളങ്കം വരുത്തുമെന്ന് ഉത്തരവില്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിനും ആശയക്കുഴപ്പങ്ങൾ ഇല്ലാതാക്കുന്നതിനുമാണ് ഇത്തരത്തിലൊരു നിര്‍ദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
‘വെട്ടിയിട്ട വാഴത്തണ്ട്’ വൈകാരികമായ ഡയലോഗ്, മരക്കാറിനെതിരെ കേട്ട അപശബ്ദങ്ങള്‍ ആരുടേതാണ്: ശ്രീകുമാര്‍ മേനോന്‍
ജില്ലയില്‍ നിന്നും ഒമിക്രോണ്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതുമായി ബന്ധപ്പെട്ട് കേഴിക്കോട് ജില്ലയിലെ ഡിഎംഒ വാര്‍ത്താസമ്മേളനം വിളിച്ചത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഡിഎംഒയുടെ നടപടി ജനങ്ങളിൽ ഭീതി പരത്താനിടയാക്കിയെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
Leave a Comment