![](/wp-content/uploads/2021/11/interview.jpg)
രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ സംസ്ഥാന കാര്യാലയത്തില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ ഒരു ഒഴിവ്. താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബര്‍ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സയന്‍സ് / സോഷ്യല്‍ സയന്‍സ് / എന്‍ജിനിയറിംഗ് ടെക്നോളജി / മാനേജ്മെന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദമാണ് യോഗ്യത.
Read Also : അവധി ചോദിച്ചിട്ടും കൊടുത്തില്ല: രണ്ട് മേലുദ്യോഗസ്ഥരെ ജവാന്‍ വെടിവച്ച് കൊലപ്പെടുത്തി
22നും 40നും മധ്യേയാണ് പ്രായം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ പ്രോജക്ടുകളിലോ സമാന തസ്തികയിലോ സമാന യോഗ്യതയുള്ള മറ്റു തസ്തികകളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 32,000 രൂപയാണ് പ്രതിമാസം ശമ്പളം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 10.30 മുതല്‍ 12.30 വരെയുള്ള സമയത്ത് തിരുവനന്തപുരം പാളയം ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന റൂസ സംസ്ഥാന കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനായി ഹാജരാകണം.
Post Your Comments