കാസർഗോഡ്: കാസര്‍ഗോഡ് പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചീമേനി സ്വദേശി വിനീഷ് ആണ് മരിച്ചത്. ഇന്ന് വിനീഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് യുവാവിന്റെ ആത്മഹത്യ.
എആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനാണ് വിനീഷ്. പൊലീസ് നടപടിപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മരണകാരണം വ്യക്തമല്ല.
Read Also : പ്രവാചക നിന്ദ ആരോപിച്ച് ബസ് കണ്ടക്ടറെ മർദിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വിമർശിച്ച് സോഷ്യൽ മീഡിയ
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments