കോഴിക്കോട് : ജനങ്ങൾക്കിടയിൽ ഒമിക്രോൺ ഭീതി പരത്തിയ കോഴിക്കോട് ഡിഎംഒയ്ക്കെതിരെ നടപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയിൽ ഒമിക്രോൺ സംശയം പുറത്ത് പറഞ്ഞതിനാണ് ഡിഎംഒ ഉമ്മർ ഫാറൂഖിയക്കെതിരെ നടപടിയെടുത്തത്. ഡിഎംഒയ്ക്ക് ആരോഗ്യമന്ത്രി മെമ്മോ നൽകി. പൊതു ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തിയെന്നും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് മെമ്മോ നൽകിയിരിക്കുന്നത്.
Read Also : ഓടുന്ന ട്രെയിനിന് മുന്നിൽ വച്ച് സെൽഫി എടുക്കാൻ ശ്രമം, രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
ബ്രിട്ടനിൽ നിന്ന് വന്ന ആരോഗ്യ പ്രവർത്തകന്റെയും അമ്മയുടെയും സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം കഴിഞ്ഞ ദിവസം ഡിഎംഒ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഒമിക്രോൺ വിഷയത്തിൽ ഡി.എം.ഒമാർ മുൻകൂർ അനുമതി വാങ്ങി പ്രതികരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. വിവരങ്ങൾ പുറത്ത് പറയേണ്ടത് ആരോഗ്യമന്ത്രിയോ ആരോഗ്യ ഡയറക്ടറോ മാത്രമാണ്. ഇത് ലംഘിച്ചാണ് കോഴിക്കോട് ഡിഎംഒ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇതോടെ, ഇനിമുതൽ ഡി.എം.ഒമാർ പ്രതികരിക്കും മുൻപ് മുൻകൂർ അനുമതി വാങ്ങണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
Post Your Comments