Latest NewsKeralaNews

‘മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് പറയുന്നതിനെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണ്’: ഡീൻ കുര്യാക്കോസ്

ഇടുക്കി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം ഉപേക്ഷിച്ച് പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു. തമിഴ്നാട് പറയുന്നതിനെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.

Read Also  : അവധി ചോദിച്ചിട്ടും കൊടുത്തില്ല: രണ്ട് മേലുദ്യോഗസ്ഥരെ ജവാന്‍ വെടിവച്ച് കൊലപ്പെടുത്തി

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ അനുകൂല പരാമർശങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. പിജെ ജോസഫാണ് ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്‌തത്‌. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button