തിരുവനന്തപുരം: വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖിന്റെ (20) മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതിയായ മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2020 സെപ്തംബർ 14 നാണ് സിദ്ദിഖ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യ ആണെന്നായിരുന്നു നാദിറയും മറ്റ് ബന്ധുക്കളും പറഞ്ഞിരുന്നത്.
മൃതദേഹം അടക്കം ചെയ്യാൻ വീട്ടുകാർ തിടുക്കം കാട്ടിയതോടെ ചിലർക്ക് സംശയം തോന്നുകയും ഇവർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസിനു കിട്ടിയ അജ്ഞാത സന്ദേശത്തെ തുടർന്ന് കേസെടുത്ത് മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. ഇതോടെയാണ് പ്രതിയെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ മൂന്നു മാസമായി പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു.
Also Read:കോവിഡിന് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തി ഇന്ത്യൻ സമ്പദ് വ്യവസ്ഥ : നിർമ്മലാ സീതാരാമൻ
സിദ്ദിഖ് കഞ്ചാവിന് അടിമയായിരുന്നുവെന്നും സംഭവദിവസം സഹോദരിയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ മാതാവ് എതിർത്ത്. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തിൽ മാതാവ് കടന്നു പിടിക്കുകയും പിടിച്ച് തള്ളിയിട്ട ശേഷം മകളെ രക്ഷിക്കുകയുമായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. മൃഗീയമായി ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തുടർന്നാണ് അറസ്റ്റ് രേഖപെടുത്തിയത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് മാതാവിനെതിരെ കേസെടുത്തു.
Post Your Comments