ന്യൂഡൽഹി : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ ഇന്ത്യ അതിവേഗം മറികടന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. കോവിഡിന് മുൻപുള്ള വളർച്ചയിലേക്ക് വളരെ വേഗം തിരിച്ചെത്തിയെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. 22 സൂചകങ്ങളിൽ 19 ലും ഇന്ത്യ കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിന്റെ കരുത്ത് പ്രകടിപ്പിച്ചുവെന്നും മന്ത്രികൂട്ടിച്ചേർത്തു.
രാജ്യം കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതിയിലാണെങ്കിലും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും വാക്‌സിനേഷനും ശുഭ പ്രതീക്ഷയാണ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ശക്തമായ മാനദണ്ഡങ്ങളുള്ളതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് ആത്മവിശ്വാസം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also : അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഡിസംബര്‍ 23
ഈ വർഷത്തെ ജിഡിപി വളർച്ചയിലും വലിയ പ്രതീക്ഷയാണുള്ളത്.സെപ്തംബർ പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 8.4 ശതമാനം വളർച്ച കൈവരിച്ചത് മന്ത്രി ഓർമ്മപ്പെടുത്തി. ഇന്ത്യ ഇപ്പോൾ വളർച്ചയുടെ സുസ്ഥിര പാതയിലാണ്.കൊറോണ പ്രതിസന്ധികളെ വളരെ വേഗം തരണം ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞു.കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുകയാണെന്നാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു
Post Your Comments