റിയാദ്: ഒമാൻ സന്ദർശിക്കാനൊരുങ്ങി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഉഭയകക്ഷി ചർച്ചക്കായാണ് അദ്ദേഹം ഒമാൻ സന്ദർശിക്കുന്നത്. തിങ്കളാഴ്ച്ചയാണ് സൗദി കിരീടാവകാശി ഒമാനിലെത്തുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം രണ്ടാമത്തെ തവണയാണ് അദ്ദേഹം ഒമാൻ സന്ദർശിക്കാനൊരുങ്ങുന്നത്.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പൊതുതാൽപര്യ വിഷയങ്ങളെ കുറിച്ച് ഇരുവരും തമ്മിൽ ചർച്ച നടത്തും. ഭക്ഷ്യസുരക്ഷാ മേഖലയിലെ പങ്കാളിത്തവും ഒമാനും സൗദി അറേബ്യയും തമ്മിലുള്ള 800 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ കര അതിർത്തിയായ ‘റുബുഉൽ ഖാലി’ തുറക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടക്കും. സന്ദർശന വേളയിൽ വിവിധ പ്രാദേശിക, രാജ്യാന്തര രാഷ്ട്രീയ വിഷയങ്ങളോടുള്ള ഏകീകൃത നിലപാടുകളും ഗൾഫ് സ്വാശ്രയ നയം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപങ്ങളും ഉണ്ടാകും.
Post Your Comments