കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാമാസവും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥര്‍ നേരിട്ട് പോയായിരിക്കും റോഡുകളുടെ അവസ്ഥ പരിശോധിക്കുന്നത്. ഫോട്ടോ സഹിതം റിപ്പോര്‍ട്ട് നല്‍കുകയും ഇത് പരസ്യപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.
Read Also : പത്തു രൂപ നല്‍കി ദിവസം മുഴുവന്‍ നഗരത്തില്‍ ചുറ്റാം: സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ജനകീയമാക്കുന്നു
റോഡ് നിര്‍മാണത്തിന് വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെണ്ടര്‍ നടപടികള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴമാറുന്നതോടെ ഒക്ടോബര്‍ മുതല്‍ അഞ്ചുമാസം അറ്റകുറ്റപ്പണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.
റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക ടീം രൂപീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ പരിധിയില്‍ 500 കിലോമീറ്റര്‍ റോഡാണ് വരുന്നത്. ഈ ദൂരപരിധിയിലുള്ള റോഡ് പരിശോധിച്ചാണ് ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ട് നല്‍കേണ്ടത്. റിപ്പോര്‍ട്ട് ചീഫ് എന്‍ജിനിയറും മന്ത്രിയുടെ ഓഫീസിലും പരിശോധിക്കാന്‍ സംവിധാനമുണ്ടാകും.
Post Your Comments