ജെറുസലേം: നഗരത്തിൽ കത്തിയുമായി ജൂത യുവാവിനെ ആക്രമിച്ച പലസ്തീനി ഭീകരനെ ഇസ്രയേലി സൈന്യം വെടിവെച്ചു കൊന്നു. ശനിയാഴ്ച, നഗരമധ്യത്തിലെ ഡമാസ്കസ് ഗേറ്റിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
25കാരനായ മുഹമ്മദ് ഷൗക്കത്ത് സാലിമയാണ് അക്രമി. ജെറുസലേമിലെ പഴയ നഗരത്തിനു സമീപം റോഡിലൂടെ നടന്നു പോയിരുന്ന ജൂത യുവാവിനെ അക്രമി അകാരണമായി ആക്രമിക്കുകയായിരുന്നു. ഒന്നിലധികം തവണ യുവാവിനെ കുത്തിയ അക്രമിയെ ഇസ്രായേലി ബോർഡർ പോലീസ് സംഭവസ്ഥലത്തു വച്ചു തന്നെ വെടിവെച്ചു കൊന്നു.
പലസ്തീനി അധികാരികൾ അക്രമിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചെങ്കിലും ഇസ്രയേൽ ഭരണകൂടം സൈനികരെ അനുമോദിക്കുകയാണ് ചെയ്തത്. തങ്ങളുടെ പൗരന്മാരെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് ഇസ്രായേലി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments