ThiruvananthapuramNattuvarthaLatest NewsKeralaIndia

സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കും: മന്ത്രി ജി.ആര്‍.അനില്‍

കോഴിക്കോട്: സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. വെളളയില്‍ എന്‍എഫ്‌എസ്‌എ ഗോഡൗണും സെന്റർ വേര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഗോഡൗണും സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read:കോ​ഴി​ക്കോ​ട് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ വാ​ർ​പ്പ് ത​ക​ര്‍​ന്ന് ഒ​രാ​ള്‍ക്ക് ​ദാരുണാന്ത്യം

വെള്ളയില്‍ ഗോഡൗണിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനും ഗോഡൗണിനോട് ചേര്‍ന്നുള്ള സപ്ലൈകോ ഉടമസ്ഥതയിലുള്ള സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ കൂടിയാലോചിക്കാനുമാണ് മന്ത്രി ഗോഡൗണുകളില്‍ സന്ദര്‍ശനം നടത്തിയത്. ഗോഡൗണുകളിൽ സ്ഥലമില്ലാത്തത് ഒരു പ്രശ്നമായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

അതിനെ തുടർന്ന് ഗോഡൗണില്‍ അരിയും മറ്റ് സാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലപരിമിതി പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗോഡൗണിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ മുന്‍ഗണനാക്രമത്തില്‍ ഉടന്‍ വിതരണം ചെയ്യാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button