Latest NewsIndiaNews

ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? നാഗാലാന്‍ഡിൽ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 14 ഗ്രാമീണര്‍ മരിച്ച സംഭവത്തിൽ വിമർശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ മറുപടി വേണമെന്നും സംഭവം ഹൃദയഭേദകമാണെന്നും രാഹുൽ പറഞ്ഞു. സ്വന്തം നാട്ടില്‍ ജനങ്ങളോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്ത ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ തന്റെ ട്വിറ്ററില്‍ ചോദിച്ചു.

അതേസമയം, വെടിവെപ്പില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം രംഗത്തെത്തി. സംഭവം നിര്‍ഭാഗ്യകരമാണെന്നും ഉന്നതതല അന്വേഷണം നടത്തുമെന്നും സൈന്യം അറിയിച്ചു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് വെടിവെപ്പ് നടന്നത്.

ഒരു ടിക്കറ്റിന് വില രണ്ടായിരം: ‘നിര്‍വാണ’ നടത്തിയ ലഹരി പാർട്ടിയിൽ യുവതിയും കൊലക്കേസ് പ്രതിയും, 20 പേര്‍ കസ്റ്റഡിയില്‍

നാഗ വിഘടനവാദികളായ എന്‍എസ്‌സിഎന്‍(കെ)യുടെ ശക്തികേന്ദ്രമാണ് മോണ്‍ പ്രദേശം. കല്‍ക്കരി ഖനിയില്‍നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വിഘടനവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. തൊഴിലാളികളുടെ വാഹനം വിഘടനവാദികളുടേതാണെന്ന് കരുതി സൈന്യം വെടിയുതിര്‍ത്തതാകാമെന്നാണ് നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button