കോയമ്ബത്തൂര്‍: കാമുകൻ വേറെ വിവാഹം ചെയ്തത് അറിഞ്ഞ യുവതി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അതിനു ശേഷം 27കാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച കോയമ്ബത്തൂരിലെ അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വച്ചാണ് സംഭവം
കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും. തിരുവനന്തപുരം സ്വദേശിയായ മുന്‍കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചത് അറിഞ്ഞ യുവതി തന്നെ ചതിച്ചു എന്ന് ആരോപിച്ചാണ് ബാഗില്‍ കരുതിയിരുന്ന ആസിഡ് 30കാരന്റെ മുഖത്തേയ്ക്ക് ഒഴിച്ചത്. തുടര്‍ന്ന് കത്തി എടുത്ത് യുവാവിനെ കുത്തി. പിന്നീട് യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
read also: രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ
അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വച്ച് യുവതി തന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ യുവാവ് കല്യാണം കഴിച്ച കാര്യം വെളിപ്പെടുത്തി. ഇതുകേട്ട് കുപിതയായ യുവതി 30കാരനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ കണ്ണിനാണ് പൊള്ളലേറ്റത്. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് തന്റെ 18ലക്ഷം രൂപ യുവാവ് തട്ടിയെടുത്തതായി 27കാരി ആരോപിക്കുന്നു
ദുബൈയില്‍ മസാജ് സെന്ററില്‍ ജോലി ചെയ്യുന്ന സമയത്താണ് കാഞ്ചിപുരം സ്വദേശിനിയായ 27കാരിയും തിരുവനന്തപുരം സ്വദേശിയായ യുവാവും പരിചയത്തിലായത്. വിവാഹമോചിതയായ യുവതിക്ക് ഒരു കുഞ്ഞുണ്ട്. ദുബൈയില്‍ 27കാരിയും യുവാവും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.
Post Your Comments