ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ യുവതിയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത. ബലമായി ആസിഡ് കുടിപ്പിച്ച 25 കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. ജൂണ്‍ 28നാണ് സംഭവം നടന്നത്. അത്യാസന്ന നിലയില്‍ കഴിയുന്ന യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവും സഹോദരിയും ചേര്‍ന്നാണ് യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചത്.
Also Read:ഇരയ്ക്ക് നേരെ മുഖം തിരിച്ച് മുഖ്യനും: രാജി വയ്ക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
പ്രസ്തുത വിഷയത്തിൽ പോലീസോ മാധ്യമങ്ങളോ കൃത്യമായി ഇടപെടാത്തതിനെത്തുടർന്ന്
ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. യുവതിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില മോശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു.
തുടർന്നാണ് യുവതിയുടെ സഹോദരന്‍ വനിത കമ്മീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്തത്. സംഭവം നടന്ന് അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്‍റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണം ശക്തമാകുന്നുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരം മാത്രമാണ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷൻ അയച്ച കത്തിൽ പറയുന്നു.
Post Your Comments