ഇസ്ലാമാബാദ് ; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിന് 60 വർഷം കഠിന തടവ്. അസ്മതുള്ള എന്നയാളെയാണ് ലാഹോർ തീവ്രവാദ വിരുദ്ധ കോടതിയുടെ ജഡ്ജി സജാദ് അഹ്മദ് 60 വർഷത്തേക്ക് ശിക്ഷിച്ചത്.
1997-ലെ ഭീകരവിരുദ്ധ നിയമപ്രകാരം രണ്ടു കേസുകളിലായി 25 വർഷം പാകിസ്താൻ ശിക്ഷാ നിയമം സെക്ഷൻ 324 പ്രകാരം 10 പത്തു വർഷം എന്നിവ പ്രകാരമാണ് പ്രതിക്ക് 60 വർഷത്തേക്ക് കോടതി ശിക്ഷ വിധിച്ചത്. ഇരയായ പെൺകുട്ടിക്ക് പ്രതി 3.9 മില്യൺ നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചു.
രണ്ടു മാസങ്ങൾക്ക് മുൻപാണ് ലാഹോറിലെ ഡിഫൻസ് ഏരിയയിൽ കേസിനു ആസ്പദമായ സംഭവം നടന്നത്. വിവാഹ ആഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന 23കാരിയായ യുവതിക്ക് നേരെ അസ്മാതുള്ള (25) ആസിഡ് അക്രമണം നടത്തുകയായിരുന്നു. സംഭവം ശേഷം ഒളിവിൽ പോയ് ഇയാളെ ബക്കാറിലേ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
“ഞാൻ ഈ കുട്ടിയെ വിവാഹം ചെയാൻ ആഗ്രഹിച്ചിരുന്നു. ഇതിനായി എന്റെ അച്ഛനെയും അമ്മയെയും അവളുടെ വീട്ടിലേക്ക് അയച്ചു എന്നാൽ അവൾ വിവാഹത്തിന് താല്പര്യം കാട്ടിയില്ല. അതിന്റെ ദേഷ്യത്തിലാണ് ഇത് ചെയ്തതെന്ന്” പ്രതി പോലീസിനോട് പറഞ്ഞു.
ആക്രമണത്തിൽ പെൺകുട്ടിയുടെ ഇരു കണ്ണുകളുടെ കാഴ്ച്ച നഷ്ടപ്പെട്ടെന്നും മുഖം പൂർണമായും വികൃതമായെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി വിചാരണ നടപടികൾ വേഗം പൂർത്തിയാക്കാൻ കേസ് ഭീകരവിരുദ്ധ കോടതിക്ക് അയക്കുകയായിരുന്നു.
Post Your Comments