Latest NewsSaudi ArabiaNewsInternationalGulf

നിയമ ലംഘനം: സൗദിയിൽ ഒരാഴ്ച്ചക്കിടെ പിടിയിലായത് 14,519 പ്രവാസികൾ

റിയാദ്: നിയമലംഘനത്തിന്റെ പേരിൽ സൗദിയിൽ ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 14,519 പ്രവാസികൾ. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച പ്രവാസികളയാണ് പിടികൂടുന്നത്. നവംബർ 25 മുതൽ ഡിസംബർ ഒന്നു വരെയുള്ള ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഇത്രയധികം പേർ അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായവരിൽ 7,413 പേർ ഇഖാമ ലംഘിച്ചവരും 5,398 പേർ നുഴഞ്ഞുകയറ്റക്കാരും 1,708 പേർ തൊഴിൽ നിയമ ലംഘകരുമാണ്.

Read Also: മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ കൊലപ്പെടുത്തിയ സംഭവം, മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും

അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 381 പേരും അനധികൃത രീതിയിൽ അതിർത്തികൾ വഴി രാജ്യം വിടാൻ ശ്രമിച്ച 17 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകിയ ഏഴു പേരും അറസ്റ്റിലായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതേസമയം അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ ഇത്തരക്കാർക്ക് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ മറ്റോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വിശദമാക്കി. ഒരു ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കും.

Read Also: 2022 മുതൽ ഏതാനും വാണിജ്യ മേഖലകളിൽ ഇലക്ട്രിക് പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി ഒമാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button