
ന്യൂഡൽഹി: തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ്വ്ലാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനം ലോകരാഷ്ട്രങ്ങൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യൻ താൽപര്യങ്ങൾ നമ്മൾക്കറിയാം. എന്നാൽ, എന്താണ് ഈ സന്ദർശനത്തിലെ റഷ്യൻ താൽപ്പര്യങ്ങൾ.?
റഷ്യയുടെ ആദ്യത്തെ ഉഭയകക്ഷി സന്ദർശനമാണിത്. ഈ വർഷമാദ്യം വ്ലാഡിമിർ പുടിൻ ജനീവ സന്ദർശിച്ചപ്പോൾ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, ഇരു ലോകനേതാക്കളും തമ്മിൽ കണ്ടുമുട്ടിയത് മൂന്നാമതൊരു രാജ്യത്തിലായിരുന്നു. അതു കൊണ്ടു തന്നെ, ഈ സന്ദർശനം പുടിന്റെ താൽപ്പര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഭൂരാഷ്ട്രതന്ത്രം, അഥവാ ജിയോ പൊളിറ്റിക്സ് തന്നെയാണ് റഷ്യയുടെ പ്രധാന താല്പര്യം. പാശ്ചാത്യ രാഷ്ട്രങ്ങളുമായി അസ്വാരസ്യം നിലനിൽക്കുന്ന റഷ്യ, വ്യാപാരതാൽപര്യങ്ങൾക്കു വേണ്ടി ചൈനയുമായി സഹകരിക്കുന്നുണ്ട്. ഇത് ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാതെ കൊണ്ടു പോകണമെന്നത് പുടിനു നിർബന്ധമാണ്.ചൈനയുമായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന രണ്ടു രാഷ്ട്രങ്ങൾ എന്ന നിലയ്ക്ക്, പ്രതിരോധ പരമായി പുട്ടിന് ഇന്ത്യയുടെ പിന്തുണ അത്യാവശ്യം തന്നെയാണ്. ഗാൽവാൻ പ്രതിസന്ധി ഒരു മൂലകാരണമായതിനാൽ, റഷ്യ ഇന്ത്യക്കുള്ള ആയുധകൈമാറ്റം വേഗത്തിലാക്കുന്നുണ്ട്. പറഞ്ഞതിലും വേഗത്തിൽ എസ്.400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യക്കു നൽകിയത് ഇതിന്റെ ഒന്നാന്തരം തെളിവാണ്.ചൈനയുമായി ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും, വ്യാപാരത്തിലും നയതന്ത്രത്തിലും ഒരു കീഴാളനാവാൻ അശേഷം താൽപര്യമില്ലാത്ത വ്യക്തിയാണ് പുടിൻ.
ബ്രഹ്മാണ്ഡമായി പരന്നു കിടക്കുന്ന റഷ്യയുടെ ഭൂമികയും അനന്തമായ, ഇനിയും കണ്ടെത്താത്ത ആർട്ടിക് മേഖലയിലടക്കമുള്ള പ്രകൃതി വിഭവങ്ങളുമാണ് റഷ്യയെ അതികായനാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം റഷ്യയുടെ സുരക്ഷാ സങ്കല്പങ്ങൾ മാറ്റി മറിച്ചിട്ടുണ്ട്. റഷ്യ താലിബാനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ചിന്തിക്കുന്നവർ കാണാത്ത ഒരു കാര്യമാണ് റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം രണ്ടു തവണ ഇന്ത്യ സന്ദർശിച്ചത്. താലിബാൻ നിയന്ത്രിത അഫ്ഗാൻ ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒരുപോലെ ഭീഷണിയാണ്.
ഇന്ത്യയ്ക്ക് ഇളവുകളോടെയാണ് റഷ്യ സ്പുട്നിക് വാക്സിൻ നൽകുന്നത്. ആസിയാൻ രാഷ്ട്രമായതു കൊണ്ട് മാത്രമല്ല ഈ സമീപനം. പസഫിക് സമുദ്രത്തിൽ ഈയിടെ സ്ഥിരമായി വിന്യസിച്ചിരിക്കുന്ന പസഫിക് ഫ്ളീറ്റിന്റെ ഭാവിയിൽ ലഭിക്കേണ്ട ഇന്ത്യൻ പിൻബലവും റഷ്യയുടെ പരിഗണനയിലുണ്ട്. റഷ്യ ആദ്യം വാക്സിൻ വിതരണം ചെയ്ത് രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നത് വളരെ ശ്രദ്ധേയമാണ്.
ഇന്ത്യയ്ക്കും ഇത് വളരെയധികം ഗുണം ചെയ്യും. ഈസ്റ്റേൺ എക്കണോമിക് ഫോറത്തിൽ, ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത നിലനിർത്താൻ ഇന്ത്യയും റഷ്യയും സംയുക്തമായി വിചാരിച്ചാൽ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരത്തിന്റെ ഉടമ റഷ്യ ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്. ആർട്ടിക് ശേഖരത്തിൽ മാത്രമുള്ള എണ്ണയും പ്രകൃതിവാതകവും റഷ്യയ്ക്കു നൂറ്റാണ്ടുകൾ ഉപയോഗിക്കാൻ പര്യാപ്തമാണ്.
Post Your Comments