Latest NewsInternational

ഹിന്ദുക്കളെ കൊല്ലണമെന്ന് പാകിസ്ഥാനിലെ കുട്ടികളോട് അധ്യാപകരുടെ മതവെറി ആഹ്വാനം : വിവരങ്ങൾ പുറത്തു വിട്ട് മാധ്യമപ്രവർത്തകൻ

തലമുറകളിൽ കുത്തിവയ്ക്കുന്നത് കടുത്ത മതവിദ്വേഷം

ലാഹോർ: പാകിസ്ഥാനിൽ എങ്ങനെയാണ് വളർന്നു വരുന്ന കുട്ടികളെ ഹിന്ദു വിരോധികളാക്കി മാറ്റുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം പുറത്തു വിട്ട് പാകിസ്ഥാനി പത്രപ്രവർത്തകൻ.

‘ടെല്ലിങ്സ് വിത്ത് ഇമ്രാൻ ഷഫ്ഖത്ത്’ എന്ന പരിപാടിയിലാണ് പാകിസ്ഥാനിലെ സ്കൂളുകളിൽ, കുട്ടികൾക്കു മേൽ നടത്തുന്ന മസ്തിഷ്ക പ്രക്ഷാളനത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. പരിപാടിയിൽ പങ്കെടുത്തിരുന്ന പാനലിസ്റ്റുകളിൽ ഒരാൾ ഒരു പത്രപ്രവർത്തകനായിരുന്നു. അദ്ദേഹം സർക്കാർ സർക്കാർ- ഇതര സ്കൂളുകളിൽ കുട്ടികളിൽ മതവെറി കുത്തി വയ്ക്കുന്നതിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്.

‘ഒരിക്കൽ, സ്കൂളിൽ നിന്നും വന്ന എന്റെ മകൻ എന്നോട് ചോദിച്ചു, എനിക്ക് ഹിന്ദു സുഹൃത്തുക്കളുണ്ടോ എന്ന്. ഉണ്ടെന്നു പറഞ്ഞപ്പോൾ എന്നോട് അവൻ ചോദിച്ചത്, ‘എന്തു കൊണ്ട് ഞാനാ സുഹൃത്തിനെ കൊല്ലുന്നില്ല?’ എന്നാണ്. അവന്റെ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകൻ, സിന്ധ് പ്രവിശ്യയിലെയടക്കം എല്ലാ ഹിന്ദുക്കളെയും കൊന്നൊടുക്കാൻ അവരോട് പറഞ്ഞിട്ടുണ്ടത്രേ!’ പാനലിസ്റ്റ് വ്യക്തമാക്കി.

ദശാബ്ദങ്ങളായി ഇപ്രകാരം ഹിന്ദുക്കളോടുള്ള വെറുപ്പ് കുത്തിവെച്ചു വളർത്തുന്ന തലമുറകളാണ് പാക്കിസ്ഥാനിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് പറഞ്ഞ അദ്ദേഹം, സ്കൂളുകളിൽ നമ്മുടെ കുട്ടികളെ എന്തു പഠിപ്പിക്കുന്നുവെ ന്ന കാര്യത്തിൽ ശ്രദ്ധ വേണമെന്നും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button