ജോഹന്നാസ്ബർഗ്: കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപനം രൂക്ഷമാകുന്നതിനിടയിൽ രോഗികളിൽ നല്ലൊരു ശതമാനം കുട്ടികളാണെന്ന് കണ്ടെത്തൽ. ഒമിക്രോൺ സ്ഥിരീകരിച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 10 ശതമാനം പേർ കുട്ടികളാണെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആറു വയസിനു മുകളിലുള്ള കുട്ടികളാണ് ഏറ്റവുമധികം പ്രവേശിപ്പിക്കപ്പെടുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വ്യാപനം രണ്ടാമതായി അധികം.കാണപ്പെടുന്നത്. പത്തു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ പോസിറ്റിവിറ്റി നിരക്ക് വളരെയധികം ഉയരുന്നുണ്ട് എന്ന കാര്യവും ഡോക്ടർമാരും ശാസ്ത്രജ്ഞരും സ്ഥിരീകരിക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ വളരെ വേഗമാണ് പുതിയ വകഭേദം വ്യാപിക്കുന്നത്. കഴിഞ്ഞ മൂന്ന് കോവിഡ് തരംഗങ്ങളേക്കാളും ഉയർന്ന വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച്, രണ്ടാമതും രോഗം വരാൻ ഒമിക്രോണിന് മൂന്നിരട്ടി സാധ്യതയുണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
Post Your Comments