തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് ശനിയാഴ്ച പ്രസിദ്ധീകരിക്കാൻ സാധ്യത. വെള്ളിയാഴ്ച ഉച്ചക്കുശേഷം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും പേരുവിവരം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ദിവസം മാറ്റുകയായിരുന്നു. നിലവിൽ അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കാനാണ് ധാരണയായിട്ടുള്ളത്.
വാക്സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ സമൂഹം അറിയണമെന്നും ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് അടക്കം നല്‍കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പക്ഷെ, അധ്യാപകരുടെ പേരുവിവരം പ്രസിദ്ധീകരിക്കാന്‍ തീരുമാനമില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ കഴിയാത്ത അധ്യാപകര്‍ സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം.
അതേസമയം, ഇതുവരേയ്ക്കും വാക്സിനെടുക്കാത്ത അധ്യാപകര്‍ക്ക് സ്കൂളിലെത്താന്‍ ആഴ്ചതോറും ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്. സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടതെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments