Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മകനെ കൊലപ്പെടുത്തി : ഒരു വർഷത്തിനു ശേഷം അമ്മ അറസ്റ്റിൽ

തിരുവനന്തപുരം : വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖിന്റെ (20) മരണം കൊലപാതകമാണെന്നു തെളിഞ്ഞ സംഭവത്തിൽ മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. 2020 സെപ്തംബർ 14 നാണ് സിദ്ദിഖ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തൂങ്ങിമരണമാണെന്ന് അന്ന് വീട്ടുകാർ പറഞ്ഞിരുന്നത്.

Also Read : ആര്‍എസ്എസും യുഡിഎഫും ചേർന്ന് കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍

തിടുക്കത്തിൽ മൃതദ്ദേഹം അടക്കം ചെയ്യാൻ ഒരുങ്ങവെ പൊലീസിനു കിട്ടിയ അജ്ഞാത സന്ദേശത്തെ തുടർന്ന് കേസെടുത്ത് മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു ഇതിനെ തുടർന്നാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖ് സഹോദരിയെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ മാതാവ് എതിർത്തു. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തിൽ മാതാവ് കടന്നു പിടിക്കുകയും പിടിച്ച് തള്ളിയിട്ട ശേഷം മകളെ രക്ഷിക്കുകയുമായിരുന്നു. തുടർന്ന് മകളെ പ്രതിയുടെ അമ്മയുടെ വീട്ടിൽ ആക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ കേസ് നൽകാൻ എത്തി എന്നാൽ പരാതി എഴുതി നൽകുന്ന ആളെ കാണാത്തതിനാൽ തിരികെ വീട്ടിലെത്തിയപ്പോൾ മകൻ തൂങ്ങി മരിച്ച നിലയിലായിരുന്നുവെന്നാണ് പ്രതിയായ മാതാവ് മൊഴി നൽകിയത്.

രഹസ്യസന്ദേശത്തെ തുടർന്നാണ് പോലീസെത്തി തുടർ നടപടികൾ ആരംഭിച്ചത്. തൂങ്ങി മരിച്ച ലക്ഷണമൊന്നും കാണാത്തതിനാൽ ഇത് കൊലപാതകമാണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു. ഫോറൻസിക് സർജനും കൊലപാതകം സ്ഥിരീകരിച്ചു . മൃഗീയമായി ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തുടർന്നാണ് അറസ്റ്റ് രേഖപെടുത്തിയത് . കൊല്ലപ്പെട്ട സിദ്ദിഖിനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തുവെന്നും വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button